Sunday, March 27, 2011



ഐ.സി.ടി പരിശീലനം : അധ്യാപകര്‍ ഏപ്രില്‍ 5 നു മുമ്പ്‌ രജിസ്റര്‍ ചെയ്യണം
അടുത്ത അധ്യയനവര്‍ഷം മുതല്‍ ഒന്‍പതാം ക്ളാസില്‍ പഠിപ്പിക്കേണ്ട പുതിയ ഐ.സി.ടി (ഇന്‍ഫര്‍മേഷന്‍ & കമ്മ്യൂണിക്കേഷന്‍ ടെക്നോളജി) പാഠപുസ്തകവുമായി ബന്ധപ്പെട്ട് ഐ.ടി@സ്കൂള്‍ പ്രോജക്ട് ഏപ്രില്‍ 25 മുതല്‍ അധ്യാപകര്‍ക്ക് പ്രത്യേക ഐ.സി.ടി പരിശീലനം നല്‍കും. ഐ.സി.ടി പഠനത്തിന് ആഴ്ചയില്‍ തിയറിയ്ക്കും പ്രാക്ടിക്കലിനും രണ്ട് പീരിയഡുകള്‍ വീതം നീക്കിവെക്കണമെന്നും. ഐ.ടി@സ്കൂളിന്റെ പ്രത്യേക ഐ.സി.ടി പരിശീലനം ലഭിച്ച അധ്യാപകര്‍ മാത്രമായിരിക്കണം ഐ.സി.ടി ക്ളാസുകള്‍ കൈകാര്യം ചെയ്യേണ്ടത് എന്നും നിഷ്കര്‍ഷിക്കുന്ന സര്‍ക്കുലര്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പുറത്തിറക്കി. ഇതിനായി എല്ലാ അധ്യാപകര്‍ക്കും ഐ.സി.ടി അധിഷ്ഠിത പരിശീലനം ലഭിച്ചു എന്ന് ഉറപ്പാക്കേണ്ട ചുമതല സ്കൂളിലെ പ്രഥമാധ്യാപകര്‍ക്കാണ്. ഏപ്രില്‍ 25 മുതല്‍ മെയ് അവസാനം വരെ അഞ്ച് ബാച്ചുകളില്‍ ആറു ദിവസമായി നടത്തുന്ന പ്രത്യേക പരിശീലനത്തില്‍ പങ്കെടുക്കേണ്ട അധ്യാപകര്‍ Click Here   സൈറ്റു വഴി [School Code as Username and Password,Then Change it]ഏപ്രില്‍ അഞ്ചിനു മുമ്പ് ഓണ്‍ലൈനായി രജിസ്റര്‍ ചെയ്യണം. ഐ.ടി അധിഷ്ഠിത അധ്യായങ്ങളുടെ ആഴത്തിലുളള പഠനം അതത് വിഷയങ്ങള്‍ക്ക് അനുവദിച്ചിട്ടുളള പീരിയഡുകളിലാണ് നടത്തേണ്ടത് എന്നതിനാല്‍ ഹൈസ്കൂള്‍ ക്ളാസുകളിലെ മുഴുവന്‍ അധ്യാപകര്‍ക്കും ഈ അവധിക്കാലത്ത് പ്രത്യേക ഐ.സി.ടി പരിശീലനം നല്‍കാന്‍ ഐ.ടി@സ്കൂള്‍ സംവിധാനമൊരുക്കിയിട്ടുണ്ടെന്ന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു.

No comments:

Post a Comment