Tuesday, January 11, 2011

ചരിത്രം

നൂറനാട് പാലമേല്‍ വില്ലേജുകളിലെ പ്രധാന ആരാധനാലയമായ പടനിലം പരബ്രഹ്മക്ഷേത്രഭരണ സമിതിയുടെ നേതൃത്വത്തില്‍ 1952ല്‍ രൂപീകരിക്കപ്പെട്ട ട്രസ്റ്റാണ് പടനിലം ഹൈസ്കൂള്‍ സ്ഥാപിച്ചത്. സ്ഥാപക മാനേജര്‍ ശ്രീ.പുന്നയ്കാകുളങ്ങര മാധവനുണ്ണിത്താനായിരുന്നു. വിമോചന സമരകാലത്ത് സമരത്തെ അതിജീവിച്ച് പ്രവര്‍ത്തനംനടത്തിയ സ്ക്കൂളില്‍ രാഷ്ടീയ ,സാംസ്കാരിക, സാമൂഹികരംഗത്തെ നിരവധി നേതാക്കളും പണ്ഡിതന്‍മാരും അദ്ധ്യാപകരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മലയാളം പണ്ഡിതന്‍ ശ്രി.കെ.എസ്സ്.നമ്പൂതിരി,ശ്രി.സി.വി.ഭട്ടതിരി,സംസ്ഥാന അദ്ധൃാപക അവാര്‍ഡ് നേടിയ ശ്രി.രവീന്ദ്രനാഥക്കുറുപ്പ്,സാഹിത്യകാരനായ ശ്രീ.കാക്കനാടന്‍,മുന്‍ എംഎല്‍എ. ശ്രീ.''''ഇറവങ്കര ഗോപാലക്കുറുപ്പ് എന്നിവര്‍ .തെരഞ്ഞെടുക്കപ്പെടുന്ന ട്രസ്റ്റാണ് സ്കൂള്‍ ഭരണം നടത്തുന്നത്. നിലവില്‍ ശ്രീ. എം. ശശികുമാര്‍ മാനേജര്‍ ആണ്'marquee>




No comments:

Post a Comment