Sunday, December 28, 2014



പടനിലം HSS പൂര്‍വ്വ വിദ്യാര്‍ത്ഥിസംഗമത്തില്‍
തലമുറകളുടെ അപൂര്‍വ്വ സംഗമം
1952ല്‍ പ്രവര്‍ത്തനമാരംഭിച്ച നൂറനാട് പടനിലം ഹയര്‍ സെക്കന്ററി സ്കൂളില്‍ സംഘടിപ്പിച്ച പൂര്‍വ്വ വിദ്യാര്‍ത്ഥിസംഗമവും ഗുരുവന്ദനവും മൂന്നു തലമുറകളുടെ ഒത്തുകൂടലിനുള്ള വേദിയായി. ആദ്യവര്‍ഷം സര്‍വ്വീസില്‍ കയറിയ അധ്യാപകരും പഠിതാക്കളായി എത്തിയ വിദ്യാര്‍ത്ഥീ വിദ്യാര്‍ ത്ഥിനികളും മുതല്‍ കഴിഞ്ഞ അധ്യയന വര്‍ഷം സ്ക്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയവര്‍ വരെ ഈ ഒത്തുകൂടലിനെത്തിയിരുന്നു.വിവിധ തലമുറകളില്‍പ്പെടുന്ന വിദ്യാര്‍ത്ഥികളുടെയും അദ്ധ്യാപകരുടെയും ഒത്തു ചേരല്‍ അവിസ്മരണീയവും ആവേശജനകവുമായിരുന്നു.ആദ്യ ബാച്ചില്‍ പ്പെട്ട വിദ്യാര്‍ത്ഥികളും ആദ്യ വര്‍ഷം മുതല്‍ ഉണ്ടായിരുന്ന നാല്പതിലധികം അദ്ധ്യാപകരും കൂടി ചേര്‍ന്നപ്പോള്‍ ഓര്‍മ്മകളുടെ ഒരായിരം വര്‍ത്തമാനങ്ങളുമായി സ്മരണകള്‍ ഇരമ്പുകയായിരുന്നു. ഇതോ ടനുബന്ധിച്ച് ചിത്രരചനാ മത്സ രങ്ങള്‍, ചിത്ര പ്രദര്‍ശനങ്ങള്‍, പരിസ്ഥിതി ബോധവല്‍ക്കരണ ഫോട്ടോ പ്രദര്‍ശനം,ഹാസ്യ-സംഗീത-നൃത്ത സമന്വയം എന്നിവയും ഒരുക്കിയി രുന്നു. 23-12-14 ല്‍ രാവിലെ 9മണിക്ക് ശ്രീ കെ ബാലകൃഷ്ണന്റെ അദ്ധ്യ ക്ഷതയില്‍ നടന്ന യോഗത്തില്‍ റിട്ട:ഹെഡ്മാസ്റ്റര്‍ എന്‍.ഗോപിനാഥന്‍ പിള്ള ഭദ്രദീപം കൊളുത്തി പൂര്‍വ്വ വിദ്യാര്‍ത്ഥിസംഗമം ഉദ്ഘാടനം ചെയ്തു സംഘടനയുടെ ജനറല്‍ കണ്‍വീനര്‍ എസ്സ് അജയകുമാര്‍ സ്വാഗതം ആശംസിച്ചു . കെ.ജി. അജയന്‍, പി.ശ്രീജ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ശ്രീ. കെ.ബാലകൃഷ്ണന്‍, ശ്രീ. രാജീവ് കോയിക്കല്‍ എന്നീ ചിത്ര കാരന്‍മാരുടെയും അനശ്വരആര്‍ട്ട് ഗാലറിയുടെയും ചിത്രപ്രദര്‍ശനം നടന്നു. സ്ക്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ ശ്രീ സന്തോഷ് ഫോട്ടോവേള്‍ഡ് ഒരുക്കിയ പരിസ്ഥിതി ബോധവല്‍ക്കരണ ഫോട്ടോ പ്രദര്‍ശനം ഫോട്ടോ ഗ്രാഫി യുടെ അനന്തസാധ്യതകളുടെ വിസ്മയ വിരുന്നൊരുക്കി. അനുബന്ധമായി രാവിലെ മുതല്‍ ആരംഭിച്ച കവിത ചൊല്ലല്‍ ചൊല്‍ക്കാഴ്ചയില്‍ C.S. രാജേഷ്,നൂറനാട് മോഹന്‍,ഡോ .ബിപിന്‍, ദിലീപ് കിടങ്ങയം,സംഗീത വിശ്വനാഥന്‍,സുമേഷ് നൂറനാട്, വി.പി.സ്വരാജ് തുടങ്ങിയവര്‍ കവിതകള്‍ അവതരിപ്പിച്ചു.വൈകിട്ട് 4 മണിക്ക് നടന്ന പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമവും ഗുരു വന്ദനവും ആര്‍. രാജേഷ് എം.എല്‍.എ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. സംഘടനയുടെ ചെയര്‍മാന്‍ രാജന്‍ അനശ്വര അദ്ധ്യക്ഷത വഹിച്ചു. സംഘടനയുടെ രക്ഷാധികാരി കൂടിയായ സ്ക്കൂള്‍ പി.ടി.എ പ്രസിഡന്റ് ശ്രീ. കെ.രാഘവന്‍ ഗുരുക്കന്‍മാരെയും ഗുരു നാഥകളെയും ചടങ്ങിലേക്ക് സ്വാഗ തം ചെയ്തു.'' ഗുരുവന്ദനം ചടങ്ങിനെത്തിയ ഗുരുക്കന്‍ മാരെ പൂര്‍വ്വ വിദ്യാര്‍ ത്ഥികള്‍ ചേര്‍ന്ന് പൊന്നാടയും ഷീല്‍ഡും നല്‍കി ആദരിച്ചു. അന്‍പതു കളില്‍ ജില്ലാ- സംസ്ഥാനകലോല്‍സവവേദികളില്‍ സ്ക്കൂളിന്റെ യശസ്സു യര്‍ത്തിപ്പിടിച്ച വിജയകുമാരി ടീച്ചര്‍, സുശീല ടീച്ചര്‍ എന്നിവരേയും വേദി യില്‍ ആദരിച്ചു. ചിത്രരചനാ മത്സര വിജയികള്‍ക്ക് സ്ക്കൂളിന്റെ പ്രഥമ മാനേജര്‍ ശ്രീ. പുന്നയ്ക്കാകുളങ്ങര മാധവനുണ്ണിത്താന്‍, പ്രഥമ ഹെഡ്മാസ്റ്റര്‍ ഡാനിയല്‍ സാര്‍ എന്നിവരുടെ പേരിലുള്ള ട്രോഫികള്‍ വിതരണം ചെയ്തു.എന്റെ സ്കൂളിന് എന്റെ കയ്യൊപ്പിട്ട ഒരു പുസ്തകം'' പദ്ധതിയുടെ ഉദ്ഘാടനം ശ്രീ വിശ്വനാഥനില്‍ നിന്നും 25000 രൂപയുടെ പുസ്തകങ്ങള്‍ കൈപ്പറ്റി പ്രശസ്ത നോവലിസ്റ്റ് കെ.കെ.സുധാകരന്‍ നിര്‍വ്വഹിച്ചു. രക്ഷാധികാരികളായ ആര്‍.അജിത് കുമാര്‍,എം.ശശി കുമാര്‍, എം.ആര്‍ രാമചന്ദ്രന്‍എന്നിവരുംഎന്‍ ഭദ്രന്‍,അഡ്വ:ജെ.അശോക് കുമാര്‍,ജി. റോയി ആനി തോമസ്, എസ്.സുഷമകുമാരി എന്നിവരും സംസാരിച്ചു. വി.ഉണ്ണികൃഷ്ണന്‍ കൃതജ്ഞത പറഞ്ഞു. സമ്മേളനാനന്തരം, സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച നാടകവും നരിയാപുരം വേണു, പ്രമാടം രാജു,ഡോ:ബിപിന്‍,തുഷാര,അശോക്,രാഹുല്‍,ഗോപീകൃഷ്ണനുണ്ണിത്താന്‍, അര്‍ച്ചന,കൃഷ്ണഗാഥ എന്നിവര്‍ അവതരിപ്പിച്ച ഹാസ്യ സംഗീത- നൃത്ത സമന്വയം പരിപാടിയും നടന്നു.